ജീന്‍സിട്ട മാധ്യമപ്രവര്‍ത്തകർക്കു ബോംബെ ഹൈക്കോടതിയില്‍ വിലക്ക്
ജീന്‍സിട്ട മാധ്യമപ്രവര്‍ത്തകർക്കു ബോംബെ ഹൈക്കോടതിയില്‍ വിലക്ക്
Wednesday, March 29, 2017 1:29 PM IST
മും​​​ബൈ: ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ജീ​​​ന്‍സി​​​ട്ട വ​​​നി​​​താ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്ക് ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ വി​​​ല​​​ക്ക്. ജീ​​​ന്‍സും ടീ ​​​ഷ​​​ര്‍ട്ടും ധ​​​രി​​​ച്ചെ​​​ത്തി​​​യ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ കോ​​​ട​​​തി​​​ക്ക് അ​​​ക​​​ത്ത് പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​തെ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് മ​​​ഞ്ജു​​​ള ചെ​​​ല്ലൂ​​​ർ തി​​​രി​​​ച്ച​​​യ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജീ​​​ന്‍സും ടീ​​​ഷ​​​ര്‍ട്ടും ധ​​​രി​​​ച്ചെ​​​ത്തി​​​യ വ​​​നി​​​താ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രോ​​ടു പു​​​റ​​​ത്തു​​പോ​​​ക​​​ണ​​​മെ​​​ന്നു ചീ​​​ഫ് ജ​​​സ്റ്റി​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ജീ​​​ന്‍സ് മാ​​​ന്യ​​​മാ​​​യ വേ​​​ഷ​​​മ​​​ല്ല എ​​​ന്നും മ​​​ഞ്ജു​​​ള ചെ​​​ല്ലൂ​​ര്‍ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.

ജീ​​​ന്‍സ് ധ​​​രി​​​ച്ചെ​​​ത്തി​​​യ സ്ത്രീ​​​ക​​​ളെ​​​യും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും കോ​​​ട​​​തി​​​യി​​​ൽ‌ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​ഞ്ഞ ചീ​​​ഫ് ജ​​​സ്റ്റീസി​​​നെ​​​തി​​​രേ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഒ​​​രു വ​​​നി​​​താ ചീ​​​ഫ് ജ​​​സ്റ്റീ​​സ് സ്ത്രീ​​​ക​​​ളു​​​ടെ സ്വ​​​ാത​​​ന്ത്ര്യ​​​ത്തെ ഹ​​​നി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു മാ​​​ധ്യ​​​മ​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ വി​​​മ​​​ര്‍ശ​​​ന​​മു​​​ന്ന​​​യി​​​ച്ചു.


2016 ഒാ​​​ഗ​​​സ്റ്റി​​​ലാ​​​ണ് മ​​​ഞ്ജു​​​ള ചെ​​​ല്ലു​​​ര്‍ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റി​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ല്‍ക്കു​​​ന്ന​​​ത്. ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​നി​​​താ ചീ​​​ഫ് ജ​​​സ്റ്റി​​​സാ​​​ണ് മ​​​ഞ്ജു​​​ള ചെ​​​ല്ലൂ​​​ര്‍.

2012 സെ​​​പ്റ്റം​​​ബ​​​ര്‍ മു​​​ത​​​ല്‍ 2014 ഓ​​​ഗ​​​സ്റ്റ് വ​​​രെ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യും മ​​​ഞ്ജു​​​ള ചെ​​​ല്ലൂ​​​ർ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.