ഉ​ത്ത​രേ​ന്ത്യ​യി​ൽ അ​ത്യു​ഷ്ണം
Wednesday, March 29, 2017 12:45 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​രേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ അ​​ത്യു​​ഷ്ണ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​യി. മി​​ക്കയിടത്തും ഉ​​ഷ്ണ​​ക്കാ​​റ്റി​​നു സ​​മാ​​ന​​മാ​​യ അ​​ന്ത​​രീ​​ഷ​​മാ​​ണ്. മ​​ഹാ​​രാ​ഷ്‌​ട്ര​യി​​ലെ റാ​​യ്ഗ​​ഡ് ജി​​ല്ല​​യി​​ലെ ഭി​​രാ ഗ്രാ​​മ​​ത്തി​​ൽ ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ചൂ​​ട് 46.5 ഡി​​ഗ്രി സെ​​ൽ​​ഷ​​സാ​​ണ്. അ​​കോ​​ല​​യി​​ൽ 44.1 ഡി​​ഗ്രി ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി. രാ​​ജ​​സ്ഥാ​​നി​​ലും ഹ​​രി​​യാ​​ന​​യി​​ലും ചൂ​​ട് വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്. ബാ​​ർ​​മേ​​റി​​ൽ 43.4 ഡി​​ഗ്രി​​യും ന​​ർ​​നാ​​വ​​ലി​​ൽ 42 ഡി​​ഗ്രി​​യും ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ പ​​ല​​യി​​ട​​ത്തും ചൂ​​ട് 40 ഡി​​ഗ്രി ക​​ട​​ന്നു. വാ​​ര​​ണാ​​സി​​യി​​ലും ആ​​ഗ്ര​​യി​​ലു​​മാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.


ആ​​ന്ധ്ര​​യി​​ലെ റാ​​യ​​ല​​സീ​​മ​​യി​​ലും ഒ​​രാ​​ഴ്ച​​യാ​​യി ചൂ​​ട് 40 ഡി​​ഗ്രി​​യി​​ല​​ധി​​ക​​മാ​​ണ്.
ഗു​​ജ​​റാ​​ത്ത്, മ​​ധ്യ​​പ്ര​​ദേ​​ശ്, ഛത്തീ​​സ്ഗ​​ഡ് സം​​സ്ഥാ​​ന​​ങ്ങ​​ളും അ​​ത്യു​​ഷ്ണ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.