കാഷ്മീരിൽ പോലീസ് സ്റ്റേഷനും സൂപ്രണ്ടിന്‍റെ വീടും ഭീകരർ ആക്രമിച്ചു
Wednesday, March 29, 2017 12:45 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ കു​​​ൽ​​​ഗാം ജി​​​ല്ല​​​യി​​​ൽ മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ വീ​​​ടി​​​നു നേ​​​ർ​​​ക്ക് ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ പോ​​​ലീ​​​സു​​​കാ​​​രു​​​ടെ വീ​​​ടി​​​നു നേ​​​ർ​​​ക്ക് ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.
ശ്രീ​​​ന​​​ഗ​​​റി​​​ലെ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​ന്‍റെ കു​​​ഡ്‌​​​വാ​​​നി​​​യി​​​ലെ വീ​​​ടി​​​നു നേ​​​ർ​​​ക്കാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. എ​​​സ്പി​​​യു​​​ടെ പി​​​താ​​​വി​​​നെ മ​​​ർ​​​ദി​​​ച്ച ഭീ​​​ക​​​ര​​​ർ ജ​​​ന​​​ൽ​​​ച്ചി​​​ല്ലു​​​ക​​​ൾ ത​​​ക​​​ർ​​​ത്തു.


അതേസമയം, തെ​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ കു​​ൽ​​ഗാം ജി​​ല്ല​​യി​​ൽ ഭീ​​ക​​ര​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി. യാ​​രി​​പോ​​റ​​യി​​ലെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു നേ​​ർ​​ക്ക് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ച​​ര​​യോ​​ടെ​​യാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ആ​​റു റൗ​​ണ്ട് വെ​​ടി​​യു​​തി​​ർ​​ത്ത​​ശേ​​ഷം ഭീ​​ക​​ര​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ല്ല.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഷോ​​​പി​​​യാ​​​ൻ‌ ജി​​​ല്ല​​​യി​​​ൽ എ​​​എ​​​സ്ഐ ദി​​​ൽ​​​ബ​​​ർ അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ​​​യും സ​​​ഹോ​​​ദ​​​ര​​​ൻ റി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ​​​യും വീ​​​ടു​​​ക​​​ൾ ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.