കേരളത്തിലെ അതിക്രമങ്ങൾ: റിപ്പോർട്ട് ആവശ്യപ്പെടണമെന്നു മുല്ലപ്പള്ളി
കേരളത്തിലെ അതിക്രമങ്ങൾ: റിപ്പോർട്ട് ആവശ്യപ്പെടണമെന്നു മുല്ലപ്പള്ളി
Tuesday, March 28, 2017 1:47 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ത്തി​ൽ കേ​ന്ദ്രം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ര​ന്പ​ര ത​ന്നെ​യാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. ഇ​ത്ര​യും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു സം​സ്ഥാ​ന​ത്തും ഇ​ത്ര​യ​ധി​കം സ്ത്രീ​ക​ളും കു​ട്ടി​ക​ളും പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​യി​ല്ല. മൂ​ന്നും നാ​ലും വ​യ​സ​ള്ള പെ​ണ്‍കു​ഞ്ഞു​ങ്ങ​ൾ പോ​ലും ദി​വ​സേ​ന പീ​ഡ​ന​ത്തി​നി​ര​യാ​വു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ഭീ​തി​യും ഉ​ത്ക​ണ്ഠയും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ശൂ​ന്യ​വേ​ള​യി​ൽ മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.


സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യി​ൽ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ക്കു​ന്ന സ്പീ​ക്ക​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.