ജയയുടെ മകനെന്ന് അവകാശപ്പെട്ടയാൾ അറസ്റ്റിൽ
ജയയുടെ മകനെന്ന് അവകാശപ്പെട്ടയാൾ അറസ്റ്റിൽ
Monday, March 27, 2017 2:08 PM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ന്ത​​​രി​​​ച്ച ജെ. ​​​ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​ക​​​നെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് രം​​​ഗ​​​ത്തെ​​​ത്തി​​​യ ജെ. ​​​കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യെ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.

കോ​​​ട​​​തി​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച​​​തി​​​നും വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച​​​തി​​​നു​​​മാ​​​ണ് അ​​​റ​​​സ്റ്റി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ജ​​​യ​​​യു​​​ടെ മ​​​ക​​​നാ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് രം​​​ഗ​​​ത്തെ​​​ത്തി​​​യ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, വ​​​സ​​​ന്ത​​​മ​​​ണി​​​യു​​​ടെ മ​​​ക​​​നാ​​​ണെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ട്ടി​​​രു​​​ന്നു. കേ​​​സ് ഏ​​​പ്രി​​​ൽ 10ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​ന്ത​​​രി​​​ച്ച തെ​​​ലു​​​ങ്ക് ന​​​ട​​​ൻ ശോ​​​ഭ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ​​​യും ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് താ​​​നെ​​​ന്ന് കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി അവകാ ശപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.