ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്നു മോദി
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണമെന്നു മോദി
Sunday, March 26, 2017 11:38 AM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം, അ​ഴി​മ​തി എ​ന്നി​വ​യ്ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​റ​ൻ​സി​യു​ടെ ഉ​പ​യോ​ഗം കു​റ​ച്ചും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും മാ​ത്ര​മേ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നാ​കൂ​യെ​ന്നും പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​തു കു​റ​യ്ക്ക​ണ​മെ​ന്നും വ​യ​റും പ്ലേ​റ്റും കു​റ​ച്ചു കാ​ലി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

രാ​ജ്യം 75-ാമ​ത് സ്വാ​ത​ന്ത്ര്യദി​നം ആ​ഘോ​ഷി​ക്കു​ന്ന 2022ൽ ​പു​തി​യ ഇ​ന്ത്യ​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​ന്നി​ച്ചുപ്ര​വ​ർ​ത്തി​ക്ക​ണം. പു​തി​യൊ​രു ഇ​ന്ത്യ​യെ സൃ​ഷ്ടി​ക്കാ​ൻ 125 കോ​ടി ജ​ന​ങ്ങ​ളും ഒ​രു​മി​ച്ച് രം​ഗ​ത്തി​റ​ങ്ങ​ണം. സ്കൂ​ൾ ഫീ​സ് അ​ട​യ്ക്കു​ന്ന​തും മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തും ട്രെ​യി​ൻ, വി​മാ​ന ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ ബു​ക്ക് ചെ​യ്യു​ന്ന​തും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടി​ലൂ​ടെ ന​ട​ത്ത​ണം. വി​ല​ക്കു​റ​വി​ൽ അ​രി​യും ഗോ​ത​ന്പും വി​ൽ​ക്കു​ന്ന ക​ട​യി​ലും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ഏ​ർ​പ്പാ​ടു​ണ്ടാ​ക്ക​ണ​മെ​ന്നും അ​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​നു ക​റ​ൻ​സി ര​ഹി​ത ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് പ്ര​സ​വാ​വ​ധി 26 ആ​ഴ്ച​യാ​ക്കി ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യും മോ​ദി സൂ​ചി​പ്പി​ച്ചു. മു​ൻ​പ് ഇ​ത് 12 ആ​ഴ്ച​യാ​യി​രു​ന്നു. ര​ണ്ടോ മൂ​ന്നോ രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മേ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ക്ക് മു​ന്നി​ലു​ള്ളു. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ത്രീ​ക​ൾ​ക്ക് എ​ത്ര പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വെ​ന്ന് ന​ട​പ​ടി​യി​ലൂ​ടെ വ്യ​ക്ത​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.