കൃഷ്ണദാസിനു ജാമ്യം: ജിഷ്ണുവിന്‍റെ അമ്മ സുപ്രീംകോടതിയിൽ
കൃഷ്ണദാസിനു ജാമ്യം: ജിഷ്ണുവിന്‍റെ അമ്മ സുപ്രീംകോടതിയിൽ
Friday, March 24, 2017 1:06 PM IST
ന്യൂ​ഡ​ൽ​ഹി: നെ​ഹ്റു കോ​ള​ജ് ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​ദാ​സി​നു ജാ​മ്യം അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ കെ.​പി. മ​ഹി​ജ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചു. കൃ​ഷ്ണ​ദാ​സി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണമെന്നും.

കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലു​ള്ള ഇ​ടി​മു​റി​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും ഇ​നി​യൊ​രു ജി​ഷ്ണു​വും ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നും മ​ഹി​ജ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. കൃ​ഷ്ണ​ദാ​സി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​ക്കൊ​പ്പം മ​ഹി​ജ​യു​ടെ ഹ​ർ​ജി​യും തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും.

കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലു​ന്ന​തി​നു​ള്ള ത​ട​വ​റ​ക​ളു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു മാ​റ്റ​മു​ണ്ടാ​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണം. കൃ​ഷ്ണ​ദാ​സി​നെ ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പാ​ല​ക്കാ​ട് ല​ക്കി​ടി ജ​വാ​ഹ​ർ ലോ ​കോ​ള​ജ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി ഷ​ഹീ​ർ ഷൗ​ക്ക​ത്ത​ലി​യെ മ​ർ​ദി​ച്ച കേ​സി​ൽ കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ തി​ങ്ക​ളാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്നു രാ​ത്രി ത​ന്നെ അ​ഞ്ചു പേ​രെ​യും വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.