ഓസ്ട്രേലിയയിലെ പിഎസി സമ്മേളനം: കെ.​വി. തോമസ് നയിക്കും
ഓസ്ട്രേലിയയിലെ പിഎസി സമ്മേളനം: കെ.​വി. തോമസ് നയിക്കും
Friday, March 24, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബേ​നി​ൽ അ​ടു​ത്ത മാ​സം 19 മു​ത​ൽ ന​ട​ക്കു​ന്ന ഓ​സ്ട്ര​ലേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തെ പി​എ​സി ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി ന​യി​ക്കും. പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​ക​ളു​ടെ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചാ​ണു ബ്രി​സ്ബേ​നി​ലെ ത്രി​ദി​ന ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​ക.


ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു ശേ​ഷം കെ.​വി. തോ​മ​സും ഭാ​ര്യ ഷേ​ർ​ലി​യും ന്യൂ​സി​ല​ൻ​ഡും സ​ന്ദ​ർ​ശി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​ങ്ങ​ളു​മാ​യും തോ​മ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.