സൈനികന്‍റെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന്
Thursday, March 23, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര നാ​സി​ക്കി​ലെ ദേ​വ​ലാ​ലി ക​ന്‍റോ​ണ്‍മെ​ന്‍റി​ൽ ക​ഴി​ഞ്ഞ മാ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കൊ​ല്ലം ജി​ല്ല​യി​ലെ എ​ഴു​കോ​ണ്‍ കാ​രു​വേ​ലി​ൽ സ്വ​ദേ​ശി ലാ​ൻ​സ് നാ​യി​ക് റോ​യി മാ​ത്യു​വി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സൈ​നി​ക ത​ല​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ര​ണ​ത്തി​ൽ ഒ​ട്ടേ​റെ ദു​രൂ​ഹ​ത​ക​ൾ ഉ​ണ്ടെ​ന്ന സൈ​നി​ക​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ സം​ശ​യം നീ​ക്കാ​ൻ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ര​ണ​മ​ട​ഞ്ഞ ലാ​ൻ​സ് നാ​യി​ക് റോ​യി മാ​ത്യൂ​വി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തി​ര സ​ഹാ​യം ന​ൽ​ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ധ​വ​യാ​യ ഭാ​ര്യ​യ്ക്കു പ്ര​തി​രോ​ധ വ​കു​പ്പി​ൽ ജോ​ലി ന​ൽ​ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട റോ​യി മാ​ത്യൂ​വി​ന്‍റെ ഏ​ക വ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു കു​ടും​ബം ജീ​വി​ച്ചു വ​ന്ന​ത്. എ​ന്നാ​ൽ റോ​യി​യു​ടെ പെ​ട്ടെ​ന്നു​ള്ള മ​ര​ണം കു​ടും​ബ​ത്തെ​യാ​കെ ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. റോ​യി​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പീ​ഡ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.