ഫാ.​മു​ള്ള​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ഫാ.​ പാ​ട്രി​ക് റൊ​ഡ്രി​ഗ്സ് നി​ര്യാ​ത​നാ​യി
ഫാ.​മു​ള്ള​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ    ഡ​യ​റ​ക്ട​ർ ഫാ.​ പാ​ട്രി​ക്  റൊ​ഡ്രി​ഗ്സ് നി​ര്യാ​ത​നാ​യി
Thursday, March 23, 2017 12:35 PM IST
മം​​​​ഗ​​​​ളൂ​​​​രു: മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ഫാ.​ ​​​മു​​​​ള്ള​​​ർ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​റും മം​​​​ഗ​​​​ളൂ​​​​രു രൂ​​​​പ​​​​ത വൈ​​​​ദി​​​​ക​​​​നു​​​​മാ​​​​യ ഫാ.​ ​​​പാ​​​​ട്രി​​​​ക് റൊ​​​​ഡ്രി​​​​ഗ്സ്(65) നി​​​​ര്യാ​​​​ത​​​​നാ​​​​യി. അ​​​​ർ​​​​ബു​​​​ദ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 7.45ന് ​​​ഫാ.​​​​മു​​​​ള്ള​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് അ​​​ന്ത്യം. സം​​​​സ്കാ​​​​രം 26ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​ബ​​​​ണ്ട്വാ​​​​ൾ മെ​​​​ദാ​​​​ൻ​​​​കാ​​​​പ്പ് ഇ​​​​ൻ​​​​ഫ​​​​ന്‍റ് ജീ​​​​സ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ.

1978 മേ​​​​യ് നാ​​​​ലി​​​​ന് വൈ​​​​ദി​​​​ക​​​​പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ച ഫാ.​​​​പാ​​​​ട്രി​​​​ക് വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ അ​​​​സി. വി​​​​കാ​​​​രി​​​​യാ​​​​യും വി​​​​കാ​​​​രി​​​​യാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. 1985ൽ ​​​​ഫാ.​ മു​​​​ള്ള​​​​ർ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍റെ അ​​​​സി.​ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. 1991 വ​​​​രെ ഈ ​​​​സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​ർ​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് 2000 വ​​​​രെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ സെ​​​​ന്‍റ് ജോ​​​​ണ്‍​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. 2000 മു​​​​ത​​​​ൽ 2003 വ​​​​രെ സെ​​​​ന്‍റ് ജോ​​​​ണ്‍​സ് അ​​​​ക്കാ​​​​ദ​​​​മി അ​​​​സി.​​​​ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം 2007വ​​​​രെ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ കി​​​​ന്നി​​​​ഗോ​​​​ളി ഇ​​​​ട​​​​വ​​​​ക​​​​വി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു. 2007ലാ​​​​ണ് ഫാ.​​​​മു​​​​ള്ള​​​​ർ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യ​​​​ത്. ഫാ.​ ​​​പാ​​​​ട്രി​​​​ക്ക് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രി​​​​ക്കെ ഫാ.​ ​​​മു​​​​ള്ള​​​​ർ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റി​​​​നു​​​​കീ​​​​ഴി​​​​ൽ നി​​​​ര​​​​വ​​​​ധി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി.


മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റാ​​​​യ ഫാ.​ ​​​മു​​​​ള്ള​​​​ർ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത് പ​​​​ത്തു​​​​ദി​​​​വ​​​​സം മു​​​​മ്പാ​​​​ണ്. അ​​​​ന്ന് ഫാ.​ ​​​പാ​​​​ട്രി​​​​ക്കി​​​​നെ ബം​​​​ഗ​​​​ളൂ​​​​രു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ.​ ​​​ബ​​​​ർ​​​​ണാ​​​​ഡ് മോ​​​​റ​​​​സ് ആ​​​​ദ​​​​രി​​​​ച്ചി​​​​രു​​​​ന്നു. രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ഴും ഫാ. ​​​മു​​​​ള്ള​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ൽ ബ​​​​ദ്ധ​​​​ശ്ര​​​​ദ്ധ​​​​നാ​​​​യി​​​​രു​​​​ന്നു ഫാ.​​​​പാ​​​​ട്രി​​​​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.