ഏഷ്യയിലെ ഏറ്റവും നീളമേറിയ റോഡ് തുരങ്കം കാഷ്മീരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Wednesday, March 22, 2017 12:38 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഏ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും നീളമുള്ള തുരങ്കത്തിന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഏ​​​​പ്രി​​​​ൽ ര​​​​ണ്ടി​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ‌ഉ​​​​ദ്ദം​​​​പു​​​​രി​​​​നെ​​​​യും റം​​​​ബാ​​​​നെ​​​​യം ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​ട​​​​ണ​​​​ലി​​​​ന് 10.89 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് നീ​​​​ളം. 2519 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ട്ട് നാ​​​​ലു​​​​വ​​​​ർ​​​​ഷം കൊ​​​​ണ്ടാ​​​​ണ് ട​​​​ണ​​​​ലി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ത്. പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് അ​​​​തി​​​​സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യാ​​​​ണ് ഐ​​​​എ​​​​ൽ ആ​​​​ൻ​​​​ഡ് എ​​​​ഫ്എ​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ൽ ട​​​​ണ​​​​ൽ നി​​​​ർ​​​​മി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.