ജിഷ്ണുവിന്‍റെ അമ്മയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു ബാർ കൗണ്‍സിൽ
ജിഷ്ണുവിന്‍റെ അമ്മയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു ബാർ കൗണ്‍സിൽ
Wednesday, March 22, 2017 12:38 PM IST
ന്യൂ​ഡ​ൽ​ഹി: നെ​ഹ്റു കോ​ള​ജ് ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​ദാ​സി​ന്‍റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ജ​ഡ്ജി​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ർ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ. ജ​ഡ്ജി നെ​ഹ്റു ഗ്രൂ​പ്പി​ന്‍റെ ആ​തി​ഥ്യം സ്വീ​ക​രി​ക്കു​ന്ന​താ​യി പ​റ​ഞ്ഞ് ജി​ഷ്ണു​വി​ന്‍റെ അ​മ്മ പ​രാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ചി​ത്രം ബാ​ർ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ ന​ട​ത്തി​യ പ​ഠ​ന ക്ലാ​സി​ന്‍റേ​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ബാ​ർ കൗ​ണ്‍സി​ൽ അ​റി​യി​ച്ചു.

ജ​ഡ്ജി​ക്ക് കൃ​ഷ്ണ​ദാ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ജഡ്ജി നെ​ഹ്റു ഗ്രൂ​പ്പി​ന്‍റെ ആ​തി​ഥ്യം സ്വീ​ക​രി​ക്കു​ന്നെ​ന്നു പ​റ​ഞ്ഞു​ള്ള ഒ​രു ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​ചി​ത്രം സ​ഹി​ത​മാ​ണ് ജി​ഷ്ണു​വി​ന്‍റെ അ​മ്മ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 10,11 തി​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് വ​ച്ച് ബാ​ർ കൗ​ണ്‍സി​ൽ അ​ഭി​ഭാ​ഷ​ക​ർ​ക്കാ​യി ന​ട​ത്തി​യ പ​ഠ​ന ക്ലാ​സി​ന്‍റേ​താ​ണ് ചി​ത്ര​മെ​ന്നും ത​ങ്ങ​ളു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ജ​ഡ്ജി എ​ത്തി​യ​തെ​ന്നും ബാ​ർ കൗ​ണ്‍സി​ൽ ഭാ​ര​വാ​ഹി​ക​ൾ ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.


നെ​ഹ്റു കോ​ള​ജ് അ​ട​ക്ക​മു​ള്ള മൂ​ന്ന് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തെ​ന്ന പേ​രി​ൽ ജ​ഡ്ജി​ക്ക് നെ​ഹ്റു ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തു ശ​രി​യ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടും. മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ബാ​ർ കൗ​ണ്‍സി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.