ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിന്‍റെ പേരു മാറ്റണമെന്ന് ബിജെപി എംപി
Wednesday, March 22, 2017 12:38 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ൻ​ഡ​മാ​നി​ലെ ഹാ​വ്‌ലോക്ക് ദ്വീ​പി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ ബി​ജെ​പി എം​പി. ഇ​ന്ത്യ​യി​ലെ രാ​ജ്യ​സ്നേ​ഹി​ക​ളോ​ടു 1857ൽ ​യു​ദ്ധം ചെ​യ്ത ആ​ളാ​ണ് ഹാ​വ്‌ലോ​ക്ക് എ​ന്നാ​ണ് ബി​ജെ​പി എം​പി എ​ൽ.​എ ഗ​ണേ​ശ​ൻ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. ഝാ​ൻ​സി​യി​ലെ റാ​ണി ല​ക്ഷ്മി​ഭാ​യ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​മാ​യി യു​ദ്ധം ചെ​യ്ത ബ്രി​ട്ടീ​ഷു​കാ​ര​നാ​ണ് ഹാ​വ്‌ലോ​ക്ക്.

ല​ണ്ട​നി​ലെ ട്ര​ഫ​ൽ​ഗാ​ർ സ്ക്വ​യ​റി​ൽ ഇ​ന്ത്യ​ക്കാ​രോ​ട് പൊ​രു​തി​യെ​ന്ന പേ​രി​ൽ ഹാ​വ്‌ലോ​ക്കി​ന്‍റെ പ്ര​തി​മ പോ​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കു സ്വാ​ത​ന്ത്ര്യം കി​ട്ടി​യി​ട്ട് 60 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ൻ​ഡ​മാ​നി​ലെ ദ്വീ​പ് ഹാവ്‌ലോക്കി​ന്‍റെ പേ​രി​ൽ ത​ന്നെ തു​ട​രു​ന്ന​തി​ൽ അ​ന്പ​ര​പ്പാ​ണു​ള്ള​തെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി​യ ദേ​ശ​സ്നേ​ഹ​ിക​ളോ​ടു​ള്ള അ​പ​മാ​ന​മാ​ണി​തെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.