കറൻസി ഇടപാട് രണ്ടു ലക്ഷം വരെ മാത്രം
കറൻസി ഇടപാട് രണ്ടു ലക്ഷം വരെ മാത്രം
Tuesday, March 21, 2017 1:19 PM IST
ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി കൈ​മാ​റ്റ​പ​രി​ധി ര​ണ്ടു ല​ക്ഷം രൂ​പ​യാ​യി കു​റ​യ്ക്കും. മൂ​ന്നു ല​ക്ഷം രൂ​പ പ​രി​ധി​യാ​ക്കും എ​ന്നാ​യി​രു​ന്നു പൊ​തു​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന​ലെ ധ​ന​കാ​ര്യ​ബി​ൽ ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ത്ത​പ്പോ​ഴാ​ണ് പ​രി​ധി ര​ണ്ടു​ല​ക്ഷ​മാ​യി കു​റ​യ്ക്കാ​നു​ള്ള ഭേ​ദ​ഗ​തി ധ​ന​മ​ന്ത്രി അ​രു​ൺ ജയ്‌റ്റ്‌ലി അ​വ​ത​രി​പ്പി​ച്ച​ത്.

ഒ​രു ദി​വ​സം ഒ​രു ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ണ​കൈ​മാ​റ്റം ര​ണ്ടു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​യാ​ൽ നി​യ​മ​വി​രു​ദ്ധ​മാ​കും. എ​ത്ര തു​ക​യാ​ണോ കൈ​മാ​റി​യ​ത് അ​ത്ര​യും പി​ഴ​യാ​യി ഈ​ടാ​ക്കും.രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ​ക്കു സം​ഭാ​വ​ന ന​ല്കു​ന്ന​തി​ന് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ഇ​റ​ക്കു​ന്ന​തി​നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന ഭേ​ദ​ഗ​തി​യും ധ​ന​കാ​ര്യ​ബി​ല്ലി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഈ ​ബോ​ണ്ടു​ക​ളി​ൽ ആ​രാ​ണു പ​ണം നി​ക്ഷേ​പി​ച്ച​തെ​ന്നു വെ​ളി​പ്പെ​ടു​ത്തേ​ണ്ടെ​ന്ന ഭേ​ദ​ഗ​തി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലും വ​രു​ത്തു​ന്നു​ണ്ട്.


കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 40 ട്രൈ​ബ്യൂ​ണ​ലു​ക​ൾ 12 എ​ണ്ണ​മാ​ക്കി ചു​രു​ക്കു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി​യും ധ​ന​കാ​ര്യ​ബി​ല്ലി​ൽ ചേ​ർ​ത്തു.രാ​ജ്യ​സ​ഭ​യി​ൽ എ​തി​ർ​പ്പു​ണ്ടാ​കും എ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വ ധ​ന​കാ​ര്യ​ബി​ല്ലി​ൽ പെ​ടു​ത്തി​യ​ത്. രാ​ജ്യ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷ​മി​ല്ല. ധ​ന​കാ​ര്യ​ബി​ൽ രാ​ജ്യ​സ​ഭ ച​ർ​ച്ച ചെ​യ്താ​ൽ മ​തി; വോ​ട്ടി​നി​ട്ടു പാ​സാ​ക്കേ​ണ്ട​തി​ല്ല. മ​റ്റു ബി​ല്ലു​ക​ൾ പാ​സാ​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.