ഭവാനിപ്പുഴ‍യിൽ ചെക്ക് ഡാം: തമിഴ്നാട് സുപ്രീംകോടതിയിൽ
ഭവാനിപ്പുഴ‍യിൽ ചെക്ക് ഡാം: തമിഴ്നാട് സുപ്രീംകോടതിയിൽ
Tuesday, March 21, 2017 12:57 PM IST
ന്യൂ​ഡ​ൽ​ഹി: കാ​വേ​രി ന​ദി​യു​ടെ പോ​ഷ​ക ന​ദി​യാ​യ ഭ​വാ​നി പു​ഴ​യി​ൽ ചെ​ക്ക് ഡാം ​നി​ർ​മി​ക്കു​ന്ന​തി​ൽ നി​ന്നു കേ​ര​ള​ത്തെ ത​ട​യ​ണ​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. കാ​വേ​രി ത​ർ​ക്ക പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ൽ അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ ജ​ലം കേ​ര​ളം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത് അം​ഗീ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ചെ​ക്ക്ഡാം നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് കേ​ര​ളം കോ​ട​തി​യി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ര​ണ്ടാ​ഴ്ച​യ്ക്ക​കം ത​മി​ഴ്നാ​ടി​നു കൈ​മാ​റാ​നും കോ​ട​തി കേ​ര​ള​ത്തോ​ടു നി​ർ​ദേ​ശി​ച്ചു.


അ​തേ​സ​മ​യം, കാ​വേ​രി ന​ദി​യി​ൽ നി​ന്നു പ്ര​തി​ദി​നം 2000 ക്യു​സെ​ക്സ് വെ​ള്ളം വീ​തം ത​മി​ഴ്നാ​ടി​നു വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് തു​ട​രു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ജൂ​ലൈ 11 മു​ത​ൽ പ്ര​തി​ദി​ന വാ​ദം കേ​ൾ​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു. 15 ദി​വ​സം തു​ട​ർ​ച്ച​യാ​യി വാ​ദം കേ​ൾ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.