നോട്ട്: പ്രധാനമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നു കെ.വി. തോമസ്
നോട്ട്: പ്രധാനമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നു കെ.വി. തോമസ്
Tuesday, March 21, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് അ​സാ​ധു​വാ​ക്കലി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കു പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി ലോ​ക്സ​ഭ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 മു​ത​ൽ 2017 മാ​ർ​ച്ചു വ​രെ എ​ല്ലാ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ശാ​ഖ​ക​ളി​ലും അ​തി​നു​ശേ​ഷം മാ​ർ​ച്ച് 31 വ​രെ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ എ​ല്ലാ ശാ​ഖ​ക​ളി​ലും ത​ട​സം കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​സാ​ധു​വാ​ക്കി​യ 500, 1000 രൂ​പ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു വി​രു​ദ്ധ​മാ​യി പി​ന്നീ​ടു പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. അ​സാ​ധു​വാ​ക്കി​യ നോ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള പ​ല വി​ദേ​ശ ഇ​ന്ത്യ​ക്കാ​രും വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഇ​വ​ർ​ക്കു ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളു​ടെ ശാ​ഖ​ക​ളി​ലും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ളി​ലും അ​സാ​ധു​വാ​യ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നു ലോ​ക്സ​ഭ​യി​ൽ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.