ഓസ്ട്രേലിയയിൽ വൈദികനു കുത്തേറ്റ സംഭവം : അതീവ ഗൗരവമുള്ളതെന്നു കേന്ദ്രം
Monday, March 20, 2017 1:03 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ടോ​മി ക​ള​ത്തൂ​രി​നു കു​ത്തേ​റ്റ സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താണെന്നു കേ​ന്ദ്രസ​ർ​ക്കാ​ർ. വി​ഷ​യ​ത്തി​ൽ ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​ട​പെ​ടു​ന്ന കാ​ര്യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​മെ​ന്നും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത​കു​മാ​ർ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല.

ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കാ​ൻ ദേ​വാ​ല​യ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫാ. ​ടോ​മി ക​ള​ത്തൂ​രി​ന് കു​ത്തേ​റ്റ സം​ഭ​വം ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രേ വ​ർ​ധി​ച്ചുവ​രു​ന്ന വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു പറഞ്ഞ വേണു ഗോപാൽ കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രേ തു​ട​രു​ന്ന വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ ഇ​ന്ത്യാ​ക്കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്താ​ൻ വി​വി​ധ സ​ർ​ക്കാ​രു​ക​ളു​മാ​യി ന​യ​ത​ന്ത്ര​പ​ര​മാ​യും അ​ല്ലാ​തെ​യു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.