20 ബിജെപി എംഎൽഎമാർ കോണ്‍ഗ്രസിൽ ചേരുമെന്നു പരമേശ്വര
Sunday, March 19, 2017 12:04 PM IST
ബം​​ഗ​​ളൂ​​രു: അ​​ടു​​ത്ത ആ​​റു​​മാ​​സ​​ത്തി​​നി​​ടെ ക​​ർ​​ണാ​​ട​​ക രാഷ്‌ട്രീ​​യ​​ത്തി​​ൽ വ​​ലി​​യ ച​​ല​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നും ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ 20 ബി​​ജെ​​പി എം​​എ​​ൽ​​എ​​മാ​​രെ​​ങ്കി​​ലും കോ​​ണ്‍ഗ്ര​​സി​​ൽ ചേ​​രു​​മെ​​ന്നും സം​​സ്ഥാ​​ന കോ​​ണ്‍ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ഡോ. ​​ജി. പ​​ര​​മേ​​ശ്വ​​ര.

പാ​​ർ​​ട്ടി​​യി​​ൽ ചേ​​രാ​​നു​​ള്ള താ​​ത്പ​​ര്യം ബി​​ജെ​​പി​​എം​​എ​​ൽ​​എ​​മാ​​ർ നേ​​ര​​ത്തെ​​ത​​ന്നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഗു​​ണ്ട​​ൽ​​പേ​​ട്ട്, ന​​ഞ്ച​​ൻ​​കോ​​ട് നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ ക​​ഴി​​ഞ്ഞാ​​ലു​​ട​​ൻ ഈ ​​എം​​എ​​ൽ​​എ​​മാ​​രു​​ടെ പേ​​രു​​ക​​ൾ വെ​​ളി​​പ്പെ​​ടു​​ത്തു​​മെ​​ന്നും പ​​ര​​മേ​​ശ്വ​​ര കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ എ​​സ്.​​എം. കൃ​​ഷ്ണ ബി​​ജെ​​പി​​യി​​ൽ ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പ​​ര​​മേ​​ശ്വ​​ര​​യു​​ടെ പ്ര​​തി​​ക​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.