രണ്ടായിരത്തിന്‍റെ നോട്ടുകൾ പിൻവലിക്കാൻ ശിപാർശയില്ലെന്നു കേന്ദ്രം
രണ്ടായിരത്തിന്‍റെ നോട്ടുകൾ പിൻവലിക്കാൻ ശിപാർശയില്ലെന്നു കേന്ദ്രം
Friday, March 17, 2017 1:19 PM IST
ന്യൂ​ഡ​ൽ​ഹി:​ര​ണ്ടാ​യി​രം രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഒ​രു ശി​പാ​ർ​ശ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്‌റ്റ്‌ലി. ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് അ​രു​ണ്‍ ജയ്‌റ്റ്‌ലി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, 500, 1000 രൂ​പ നോ​ട്ടു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം എ​ത്ര​മാ​ത്രം നോ​ട്ടു​ക​ൾ തി​രി​കെ​യെ​ത്തി​യെ​ന്ന ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര​മ​ന്ത്രി ത​യാ​റാ​യി​ല്ല.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള എം​പി​മാ​രു​ടെ ചോ​ദ്യ​ത്തി​നാ​ണ് ധ​ന​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. നോ​ട്ടു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം ഡി​സം​ബ​ർ പ​ത്ത് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 12.44 കോ​ടി രൂ​പ തി​രി​കെ​യെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നു പ​ക​ര​മാ​യി ജ​നു​വ​രി 27ന​ക​മാ​യി 9.92 കോ​ടി രൂ​പ​യും മാ​ർ​ച്ച് മൂ​ന്നി​നോ​ട​കം 12 ല​ക്ഷം രൂ​പ​യു​ടെ​യും പു​തി​യ നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​രു​ണ്‍ ജയ്‌റ്റ്‌ലി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വി​ശ​ദ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.