ഭാജിയവാലയ്ക്കെതിരേ എൻഫോഴ്സ്മെന്‍റ് കേസെടുത്തു
Friday, March 17, 2017 1:19 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 500 രൂ​​​പ, 1000 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​മി​​​ട​​​പാ​​​ടു​​​കേ​​​സി​​​ൽ സൂ​​​റ​​​ത്തി​​​ലെ വ്യാ​​​പാ​​​രി കി​​​ഷോ​​​ർ ഭാ​​​ജി​​യ​​​വാ​​​ല, മ​​​ക്ക​​​ളാ​​​യ ജി​​ഗ്‌​​നേ​​ഷ്, വി​​​ലാ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് കോ​​​ട​​​തി​​​യി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് കു​​​റ്റ​​​പ​​​ത്രം ന​​​ല്കി.

നോ​​​ട്ട് റ​​​ദ്ദാ​​​ക്കി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​രു​​​മാ​​​ന നി​​​കു​​​തി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഭാ​​​ജി​​​വാ​​​ല​​​യു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ക​​​ണ​​​ക്കി​​​ൽ​​​പെ​​​ടാ​​​ത്ത 1.45 കോ​​​ടി രൂ​​​പ​​​യും 4.92 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വും 1.28 കോ​​​ടി രൂ​​പ​​​യു​​​ടെ വെ​​​ള്ളി​​​യും ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. കി​​​ഷോ​​​ർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ച കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ സൂ​​​റ​​​ത്ത് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യാ​​​ണ് വെ​​​ളു​​​പ്പി​​​ച്ച​​​ത്. അ​​​ഞ്ഞൂ​​​റു രൂ​​​പ​​​യു​​​ടെ​​​യും ആ​​​യി​​​രം രൂ​​​പ​​​യു​​​ടെ​​​യും നോട്ടുകൾ ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച ക​​​ണ​​​ക്കു പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ജി​​​ഗ്‌​​നേ​​​ഷ് ബാ​​​ങ്കി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.


ജ​​​നു​​​വ​​​രി​​​യി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റ​​​സ്റ്റ് ചെ​​​യ്ത ജി​​​ഗ്‌​​നേ​​​ഷ് ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണ്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​വ​​​യി​​​ൽ 1.2 കോ​​​ടി​​​യു​​​ടെ പു​​​തി​​​യ നോ​​​ട്ടു​​​ക​​​ളു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.