മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം
മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം
Thursday, February 23, 2017 2:53 PM IST
മും​​​​​​ബൈ: മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ബി​​​​​​ജെ​​​​​​പി നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കി. മും​​​​​​ബൈ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ ബി​​​​​​ജെ​​​​​​പി​​​​​​യെ നേ​​​​​​രി​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​ത്തി​​​​​​ൽ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്ന് ശി​​​​​​വ​​​​​​സേ​​​​​​ന ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ഒ​​​​​​റ്റ​​​​​​ക്ക​​​​​​ക്ഷി​​​​​​യാ​​​​​​യി. മും​​​​​​ബൈ​​​​​​യ​​​​​​ട​​​​​​ക്കം പ​​​​​​ത്തു ന​​​​​​ഗ​​​​​​ര​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും 25 ജി​​​​​​ല്ലാ പ​​​​​​രി​​​​​​ഷ​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും 283 ഗ്രാ​​​​​മ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് സ​​​​​മി​​​​​തി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും ന​​​​​​ട​​​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും എ​​​​​​ൻ​​​​​​സി​​​​​​പി​​​​​​യും വ​​​​​​ൻ പ​​​​​​രാ​​​​​​ജ​​​​​​യം രു​​​​​​ചി​​​​​​ച്ചു.

മും​​​​​​ബൈ​​​​​​യി​​​​​​ൽ 227 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ 226 എ​​​​​​ണ്ണ​​​​​​ത്തി​​​​​​ന്‍റെ ഫ​​​​​​ലം വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ ശി​​​​​​വ​​​​​​സേ​​​​​​ന 84 സീ​​​​​​റ്റു​​​​​​ക​​​​​​ളോ​​​​​​ടെ ഒ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​ത്തി. ബി​​​​​​ജെ​​​​​​പി 81 സീ​​​​​​റ്റോ​​​​​​ടെ തൊ​​​​​​ട്ടു​​​​​​പി​​​​​​റ​​​​​​കി​​​​​​ലെ​​​​​​ത്തി. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന് 31 ഉം ​​​​​​എ​​​​​​ൻ​​​​​​സി​​​​​​പി​​​​​​ക്ക് ഒ​​​​​​ന്പ​​​​​​തും സീ​​​​​​റ്റു​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​ണു നേ​​​​​​ടാ​​​​​​നാ​​​​​​യ​​​​​​ത്. എം​​​​​​എ​​​​​​ൻ​​​​​​എ​​​​​​സ് ഏ​​​​​​ഴും മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ 14 ഉം ​​​​​​സീ​​​​​​റ്റു​​​​​​ക​​​​​​ൾ നേ​​​​​​ടി. ഒ​​​റ്റ​​​യ്ക്ക് മ​​​ത്സ​​​രി​​​ച്ച​​​തി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​യാ​​​ണു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ശി​​​വ​​​സേ​​​ന​​​യു​​​മാ​​​യി സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച ബി​​​ജെ​​​പി​​​ക്ക് 31 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 20 വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി ശി​​​​​​വ​​​​​​സേ​​​​​​ന-​​​​​​ബി​​​​​​ജെ​​​​​​പി സ​​​​​​ഖ്യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മും​​​​​​ബൈ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ ഭ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്.


ഇ​​​​​​ത്ത​​​​​​വ​​​​​​ണ ഇ​​​​​​രു ക​​​​​​ക്ഷി​​​​​​ക​​​​​​ളും വെ​​​​​​വ്വേ​​​​​​റെ​​​​​​യാ​​​​​​ണു മ​​​​​​ത്സ​​​​​​രി​​​​​​ച്ച​​​​​​ത്. മേ​​​​യ​​​​ർ​​​​സ്ഥാ​​​​നം ശി​​​​വ​​​​സേ​​​​ന​​​​യ്ക്കാ​​​​ണെ​​​​ന്ന് സേ​​​​ന ത​​​​ല​​​​വ​​​​ൻ ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ പ​​​​റ​​​​ഞ്ഞു. നാ​​​​​ലു സ്വ​​​​​ത​​​​​ന്ത്ര​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യു​​​​​ണ്ടെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്ന ബി​​​​​ജെ​​​​​പി മേ​​​​​യ​​​​​ർ​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന് അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ന്ന​​​​​യി​​​​​ച്ചേ​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.