മൈ​സൂ​രു ലോ​കാ​യു​ക്ത എ​സ്പി കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, February 23, 2017 2:53 PM IST
ബം​​​ഗ​​​ളൂ​​​രു: കാ​​​റി​​​ൽ ടി​​​പ്പ​​​ർ​​​ലോ​​​റി​​​യി​​​ടി​​​ച്ച് പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റും ഡ്രൈവറും മ​​​രി​​​ച്ചു. മൈ​​​സൂ​​​രു ലോ​​​കാ​​​യു​​​ക്ത എ​​​സ്പി ര​​​വി​​​കു​​​മാ​​​റും(32) ഡ്രൈ​​​വ​​​ർ കി​​​ര​​​ണ്‍​കു​​​മാ​​​റു​​​മാ​​​ണ് (34) മ​​​രി​​​ച്ച​​​ത്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ബം​​​ഗ​​​ളൂ​​​രു-​​​മൈ​​​സൂ​​​ർ റോ​​​ഡി​​​ൽ ബം​​​ഗ​​​ളൂ​​​രു റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ൽ​​​പ്പെ​​​ട്ട കു​​​മ്പാ​​​ല​​​ഗോ​​​ഡാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മൈ​​​സൂ​​​രു ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ടി​​​പ്പ​​​ർ​​​ലോ​​​റി നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് മീ​​​ഡി​​​യ​​​ൻ ത​​​ക​​​ർ​​​ത്ത് എ​​​സ്പി സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന മാ​​​രു​​​തി സ്വി​​​ഫ്റ്റ് കാ​​​റി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ദൊ​​​ദ്ദ​​​ബ​​​ല്ലാ​​​പൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ര​​​വി​​​കു​​​മാ​​​ർ 18 മാ​​​സം മു​​മ്പാ​​​ണ് എ​​​സ്പി​​​യാ​​​യി പ്ര​​​മോ​​​ഷ​​​ൻ ല​​​ഭി​​​ച്ച് ലോ​​​കാ​​​യു​​​ക്ത​​​യി​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സം​​​സ്ഥാ​​​ന ലോ​​​കാ​​​യു​​​ക്ത ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​വി​​​കു​​​മാ​​​ർ. ബം​​​ഗ​​​ളൂ​​​രു, മം​​​ഗ​​​ളൂ​​​രു, ബെ​​​ലാ​​​ഗ​​​വി എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ അ​​​സി​​സ്റ്റ​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ര​​​വി​​​കു​​​മാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.