ഭരണഘടനാ ബെഞ്ച്: ആം ആദ്മിയുടെ ഹർജി പരിഗണിക്കാമെന്നു സുപ്രീം കോടതി
ഭരണഘടനാ ബെഞ്ച്:  ആം ആദ്മിയുടെ ഹർജി പരിഗണിക്കാമെന്നു സുപ്രീം കോടതി
Thursday, February 23, 2017 2:53 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക വി​ഷ​യം പ​രി​ശോ​ധി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് വൈ​ക​രു​തെ​ന്ന ആം ​ആ​ദ്മി സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. ഡ​ൽ​ഹി​യു​ടെ ഭ​ര​ണ​മേ​ധാ​വി ലെ​ഫ്. ഗ​വ​ർ​ണ​റാ​ണെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ഈ​മാ​സം 15നാ​ണ് സു​പ്രീം​കോ​ട​തി അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് വി​ട്ട​ത്.

ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് വി​ട്ട​തോ​ടെ കേ​സ് ഏ​റെ നീ​ണ്ടു​പോ​യേ​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖേ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​ന്പാ​കെ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ സു​ബ്ര​ ഹ്മണ്യ​മാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. കോ​ട​തി​യു​ടെ വേ​ന​ല​വ​ധി​ക്ക് മു​ന്പാ​ണോ ശേ​ഷ​മാ​ണോ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്ന് നോ​ക്കാ​മെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​ത് അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യം ചൂ​ണ്ടി​ക്കാ​ട്ടി. ജ​ഡ്ജി​മാ​രാ​യ എ.​കെ. സി​ക്രി, ആ​ർ.​കെ. അ​ഗ​ർ​വാ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് വി​ഷ​യം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ട​ത്. ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ​ർ​ക്കാ​രും കേ​ന്ദ്ര​വും ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ലെ നി​യ​മ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് ബെ​ഞ്ച് പ​രി​ശോ​ധി​ക്കു​ക.


അ​തേ​സ​മ​യം, ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ൾ ര​ണ്ടം​ഗ ബെ​ഞ്ച് ത​യ്യാ​റാ​ക്കി​യി​ട്ടി​ല്ല.ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് മു​ന്പാ​കെ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ള്ളാ​ൻ കേ​ന്ദ്ര​ത്തോ​ടും ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ടും ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.