വനിതാ ജീവനക്കാരുടെ പ്രസവാവധി ആറുമാസമാക്കി
Wednesday, February 22, 2017 2:41 PM IST
ന്യൂ​ഡ​ൽ​ഹി: വ്യ​വ​സാ​യ ശാ​ല​ക​ളി​ലെ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ്ര​സ​വാ​വ​ധി ആ​റു​മാ​സ​മാ​ക്കി ഉ​യ​ർ​ത്തി. പ്ര​സ​വാ​വ​ധി ആ​നു​കൂ​ല്യ ഭേ​ദ​ഗ​തി ബി​ല്ല് നി​ല​വി​ൽ ലോ​ക്സ​ഭ​യു​ടെ അം​ഗീ​കാ​രം കാ​ത്തു​കി​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച ഒ​രു എ​ക്സിക്യൂട്ടീ​വ് ഉ​ത്ത​ര​വി​ലൂ​ടെ പ്ര​സ​വാ​വ​ധി മൂ​ന്നി​ൽ നി​ന്ന് ആ​റു മാ​സ​മാ​ക്കി ഉ​യ​ർ​ത്തി​യ​ത്.

എ​ന്നാ​ൽ, പ്ര​തി​മാ​സം ഇ​എ​സ്ഐ വി​ഹി​തം അ​ട​യ്ക്കു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ഇ​തു​വ​ഴി രാ​ജ്യ​ത്തെ 2.9 ദ​ശ​ല​ക്ഷം വ​നി​ത​ക​ൾ​ക്ക് ഗു​ണം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


ഇ​എ​സ്ഐ ആ​ക്ട് പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ ശ​ന്പ​ള​ത്തി​ന്‍റെ 1.75 ശ​ത​മാ​ന​വും തൊ​ഴി​ലു​ട​മ​ക​ൾ 4.75 ശ​ത​മാ​ന​വും പ്ര​തി​മാ​സം ഇ​എ​സ്ഐ​യി​ലേ​ക്ക് അ​ട​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ ഇ​എസ്ഐ പ​ദ്ധ​തി​പ്ര​കാ​രം ഇ​ൻ​ഷ്വർ ചെ​യ്ത ചു​രു​ങ്ങി​യ​ത് 20 ദ​ശ​ല​ക്ഷം പേ​രി​ൽ 2.9 ദ​ശ​ല​ക്ഷം പേ​രും വ​നി​ത​ക​ളാ​ണെ​ന്നാ​ണ് ക​ണ​ക്ക്.

അ​തി​നു​പു​റ​മേ, കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്തു വ​ള​ർ​ത്തു​ക​യോ വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം ന​ട​ത്തി​യ മാ​താ​വി​ൽ നി​ന്നു കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത് വ​ള​ർ​ത്തു​ക​യോ ചെ​യ്യു​ന്ന വ​നി​ത​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്നു മാ​സം പ്ര​സ​വാ​വ​ധി ന​ൽ​കാ​നും മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.