പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്ര സർക്കാർ
Tuesday, February 21, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ ഭീ​ക​ര രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​സ​ഭ എം​പി രാ​ജീ​വ് ച​ന്ദ്ര ശേ​ഖ​ർ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​ഭ​യി​ൽ സ്വ​കാ​ര്യ ബി​ല്ല് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്തു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു ന​ൽ​കി മ​റു​പ​ടി​യി​ലാ​ണ് പാ​ക്കി​സ്ഥാ​നെ ഭീ​ക​ര രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്.

ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്‌ട്ര ബ​ന്ധം സം​ബ​ന്ധി​ച്ച ജ​നീ​വ ക​ണ്‍വ​ൻ​ഷ​ന്‍റെ ലം​ഘ​ന​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ബി​ല്ലി​നെ എ​തി​ർ​ത്ത​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യു​ൾ​പ്പ​ടെ ഈ ​മേ​ഖ​ല​യി​ലെ അ​യ​ൽ രാ​ജ്യ​ങ്ങ​ൾ പാ​ക്കി​സ്ഥാ​ന്‍റെ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ദു​ര​ന്ത ഫ​ലം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സ്വ​കാ​ര്യ ബി​ല്ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.


പാ​ക്കി​സ്ഥാ​നെ ഭീ​ക​ര രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​റ്റു രാ​ജ്യ​ങ്ങ​ളോ​ട് അ​പേ​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം ഇ​ന്ത്യ ധീ​ര​മാ​യി അ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ബി​ല്ലി​ലെ പ്ര​ധാ​ന ആ​വ​ശ്യം. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ന​യ​ത​ന്ത്ര ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി ആ​വ​ശ്യം നി​ര​സി​ച്ചെ​ങ്കി​ലും മാ​ർ​ച്ച് ഒ​ന്പ​തി​നു തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ല് വീ​ണ്ടും ച​ർ​ച്ച​യ്ക്കാ​യി ഉ​യ​ർ​ന്നു വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

എം​പി​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സ്വ​കാ​ര്യ ബി​ല്ല് നി​യ​മ​മാ​ക​ണ​മെ​ങ്കി​ൽ പാ​ർ​ല​മെ​ന്‍റ് സ​മി​തി വി​ശ​ദ​മാ​യി പ​ഠി​ച്ച​തി​ന് ശേ​ഷം സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ വോ​ട്ടോ​ടെ പാ​സാ​ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.