ഇനി സ്പോർട്സും പഠിച്ചു പാസാകണം
ഇനി സ്പോർട്സും പഠിച്ചു പാസാകണം
Monday, February 20, 2017 3:05 PM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത അ​ധ്യ​യ​നവ​ർ​ഷം മു​ത​ൽ സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സ്പോ​ർ​ട്സ് മാ​ർ​ക്ക് കി​ട്ടു​ന്ന ഒ​രു വി​ഷ​യ​മാ​കും. സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള പ​രി​പാ​ടി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ർ​ക്ക് ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ സ്പോ​ർ​ട്സ് ഒ​രു വി​ഷ​യ​മാ​യി ത​ന്നെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

ഘട്ടംഘട്ടമായാണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2018ൽ ​ഒ​ന്നാം ക്ലാ​സി​ൽ കാ​യി​ക ഇ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത വി​ഷ​യ​മാ​ക്കും. ക്രമേണ ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ലും ന​ട​പ്പാ​ക്കും. സ്പോ​ർ​ട്സ് പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം എ​ളു​പ്പ​മെ​ന്നു തോ​ന്നു​മെ​ങ്കി​ലും ന​ട​പ്പാ​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ് കേ​ന്ദ്ര സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഇ​ഞ്ചെ​ട്ടി ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞ​ത്.

സ്പോ​ർ​ട്സ് പാ​സാ​കേ​ണ്ട പ​രീ​ക്ഷാ വി​ഷ​യ​മാ​ക്കു​ന്ന​ത് വ​ഴി​ത്തി​രി​വാ​യി​രി​ക്കും.വരുംതലമുറ യ്ക്കു കാ​യി​ക​മാ​യ അ​ടി​ത്ത​റ​യി​ടാ​ൻ ഇ​തു​പ​ക​രി​ക്കും. സി​ബി​എ​സ്ഇ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​ക​യും മ​റ്റുസം​സ്ഥാ​ന ബോ​ർ​ഡു​ക​ൾ​ക്കു സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ ന​ട​പ്പാ​ക്കി​യ​തു പോ​ലെ ഇ​തു സ്വീ​ക​രി​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

സ്കൂ​ളു​ക​ളി​ലെ സ്പോ​ർ​ട്സ് സം​സ്ഥാ​ന വി​ഷ​യ​മാ​ണെ​ങ്കി​ലും ഇ​തി​നാ​യി പൊ​തു​ന​യം രൂ​പീ​ക​രി​ച്ച് നി​ർ​ബ​ന്ധി​ത വി​ഷ​യ​മാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ഏഴാം ക്ലാ​സ് വ​രെ നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​ല്ലെ​ങ്കി​ലും എട്ടുമുതൽ 12 വരെ ക്ലാ​സു​ക​ളി​ൽ സ്പോ​ർ​ട്സ് ക​ളി​ച്ചു പാ​സാ​കേ​ണ്ട വി​ഷ​യ​മാ​കും.
കാ​യി​ക ഇ​ന​ങ്ങ​ൾ പ​ഠ​ന വി​ഷ​യ​മാ​ക്കു​ന്നതോടെഎ​ല്ലാ സ്കൂ​ളിലും കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കാ​യി മെ​ച്ച​പ്പെ​ട്ട കോ​ച്ചു​മാ​രെ നി​യ​മി​ക്കേ​ണ്ടി​വ​രും. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള മൈ​താ​നം, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്ത​ണം. ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ​മാ​ർ സ്പോ​ർ​ട്സ് കോ​ച്ചാ​യി മാ​റ​ണം. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​തും വ​ലി​യ വെ​ല്ലു​വി​ളി​യാ​കും. അ​തി​നാ​ൽ, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക​ബ​ഡി തു​ട​ങ്ങി​യ ടീം ​ഇ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ക​യാ​ണു പ്രാ​യോ​ഗി​ക​മെ​ന്നാ​ണ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.