സ്റ്റെന്‍റ് വിലയിൽ വേറെ ചാർജ് പാടില്ല: കേന്ദ്രം
Monday, February 20, 2017 3:05 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​റി സ്റ്റെ​ന്‍റു​ക​ളു​ടെ കൂ​ടി​യ വി​ല നി​ശ്ച​യി​ച്ച​ത് എ​ട്ടു ശ​ത​മാ​നം ലാ​ഭ​മാ​ർ​ജി​ൻ ഇ​ട്ടാ​ണെ​ന്നും വേ​റെ ചാ​ർ​ജു​ക​ൾ വി​ല​യി​ൽ ചു​മ​ത്താ​നാ​വി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ല്പ​ന​നി​കു​തി​യോ വാ​റ്റോ (മൂ​ല്യ​വ​ർ​ധി​ത നി​കു​തി) ഉ​ണ്ടെ​ങ്കി​ൽ അ​തു ചു​മ​ത്താം: നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) വി​ശ​ദീ​ക​രി​ച്ചു.


ലോ​ഹ​ സ്റ്റെ​ന്‍റു​ക​ൾ​ക്ക് 7260 രൂ​പ​യും മ​രു​ന്ന് ഉ​ള്ള​വ​യ്ക്ക് 29,600 രൂ​പ​യു​മാ​ണു കേ​ന്ദ്രം നി​ശ്ച​യി​ച്ച ഉ​യ​ർ​ന്ന വി​ല. ഇ​ത​നു​സ​രി​ച്ച് വാ​റ്റ് അ​ട​ക്കം വി​ല 7623 രൂ​പ​യും 31,080 രൂ​പ​യു​മേ ആ​കാ​വൂ എ​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.