കേരളത്തിൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തണമെന്നു മേനക ഗാന്ധി
കേരളത്തിൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തണമെന്നു മേനക ഗാന്ധി
Monday, February 20, 2017 2:49 PM IST
ന്യൂ​ഡ​ൽ​ഹി: ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കേ​ര​ള​ത്തി​ൽ രാഷ്‌ട്രപ​തിഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു കേ​ന്ദ്ര വ​നി​ത-ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് മേ​ന​ക ഗാ​ന്ധി സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ൾ പോ​ലും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് രാഷ്‌ട്ര​പ​തിഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

മാ​ഫി​യ​ക​ളും ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളും സം​സ്ഥാ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെടെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഒ​ട്ടുംത​ന്നെ സു​ര​ക്ഷി​ത​ര​ല്ല. ക്രി​മി​ന​ലു​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ​വ​ർ ത​ന്നെ പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന ഡി​ജി​പി​യെ പ​രി​ഹ​സി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നു​മാ​ണ് മേ​ന​ക ഗാ​ന്ധി ആ​രോ​പി​ച്ച​ത്.


സ്ത്രീ​ക​ളും കു​ട്ടി​ക​ളും സു​ര​ക്ഷി​ത​ര​ല്ലാ​ത്ത നി​ല​യി​ലേ​ക്ക് കേ​ര​ളം ത​ക​ർ​ന്നു. കു​റ്റ​വാ​ളി​ക​ൾ സ്വൈ​രവി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. 100 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​വ​ർ പോ​ലും സ്വ​ത​ന്ത്ര​രാ​യി ന​ട​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും മു​ഖ്യ​മ​ന്ത്രി​യെ വി​ലവ​യ്ക്കു​ന്നി​ല്ല. കു​റ്റ​വാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യു​ള്ള​തി​നാ​ലാ​ണ് പോലീ​സി​നു ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സി​നു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മേ​ന​ക ഗാ​ന്ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.