എഐടിയുസി പാർലമെന്‍റ് മാർച്ചും ധർണയും നടത്തി
Monday, February 20, 2017 2:49 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​യെ സം​ര​ക്ഷ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. എ​ഐ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​മ​ർ​ജി​ത് കൗ​ർ ധ​ർ​ണ​യും മാ​ർ​ച്ചും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​പി​യു​മായ ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നേ​താ​ക്ക​ളാ​യ കെ. ​അ​നി​മോ​ൻ, പി. ​സു​രേ​ഷ് ബാ​ബു, കെ.​എ​സ് മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, അ​ജി​കു​മാ​ർ, ലീ​ന​മ്മ ഉ​ദ​യ കു​മാ​ർ, വി​ജ​യ വി​ൽ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക. തൊ​ഴി​ൽ ദി​നം 200 ദി​വ​സ​മാ​യി വ​ർ​ധി​പ്പി​ക്കു​ക. തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ദേ​ശീ​യ ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്കു​ക. ജോ​ലി​സ​മ​യം രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ​യാ​ക്കു​ക. അ​പ​ക​ട ഇൻഷ്വറ​ൻ​സ് അ​ഞ്ചു ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തു​ക. തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.