കോ​ൽ​ക്ക​ത്ത പ്ലീ​നം; സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ ഇ​ന്ന്
കോ​ൽ​ക്ക​ത്ത പ്ലീ​നം; സി​പി​എം  പോ​ളി​റ്റ് ബ്യൂ​റോ ഇ​ന്ന്
Saturday, February 18, 2017 2:42 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന സി​പി​എം പ്ലീ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​ന്നു പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി വി​ജ​യ​നും ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി.

ഒ​ന്ന​ര​മാ​സം വീ​തം കൂ​ടു​ന്പോ​ൾ പ്ലീ​നം തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്നു പ്ര​ധാ​ന​മാ​യും യോ​ഗം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന പി​ബി​യി​ൽ വി.​എ​സ്.അ​ച്യു​താ​ന​ന്ദ​നെ​തി​രേ​യു​ള്ള കമ്മീഷ​ൻ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ദ ച​ർ​ച്ച​ക​ളൊ​ന്നും ഇ​ന്ന​ത്തെ പി​ബി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണു വി​വ​രം. അ​തേ​സ​മ​യം ഭ​ര​ണ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ലെ സി​പി​എം, സി​പി​ഐ ത​ർ​ക്കം മു​ന്ന​ണി സം​വി​ധാ​ന​ത്തെ ഉ​ല​യ്ക്കു​ന്ന സാ​ച​ര്യ​ത്തി​ൽ അ​വ​ലോ​ക​നം യോ​ഗ​ത്തി​ൽ ന​ട​ന്നേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.