ആറു മാസം വരെ പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി
ആറു മാസം വരെ പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി
Monday, January 16, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: ത​ല​യോ​ട്ടി​ക്കു വേ​ണ്ട​ത്ര വ​ള​ർ​ച്ച​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ ആ​റ് മാ​സ​ത്തി​ല​ധി​കം പ്രാ​യ​മു​ള്ള ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഭ്രൂ​ണം ന​ശി​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി അ​നു​മ​തി. ജ​നി​ച്ചാ​ലും ജീ​വി​ച്ചി​രി​ക്കു​ക​യി​ല്ലെ​ന്നു മും​ബൈ​യി​ലെ കിം​ഗ് എ​ഡ്വേ​ർ​ഡ് മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ന​ൽ​കി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു എ​ന്നി​വ​രു​ടെ ബെ​ഞ്ച് ന​ട​പ​ടി​യെ​ടു​ത്ത​ത്.

നി​ല​വി​ൽ 24 ആ​ഴ്ച വ​രെ പ്രാ​യ​മു​ള്ള ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളെ നി​ർ​ണാ​യ​ക അ​വ​സ്ഥ​ക​ളി​ൽ ഭ്രൂ​ണ​ഹ​ത്യ ന​ട​ത്താ​മെ​ന്നു നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തി​രു​ന്നെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചി​രു​ന്നി​ല്ല.


ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത കോ​ട​തി, പ​രാ​തി​ക്കാ​രി​യു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശം മു​ൻ നി​ർ​ത്തി മെ​ഡി​ക്ക​ൽ ടെ​ർ​മി​നേ​ഷ​ൻ ഓ​ഫ് പ്ര​ഗ്‌ന​ൻ​സി നി​യ​മ പ്ര​കാ​രം അ​നു​മ​തി ന​ൽ​കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ത​ല​യോ​ട്ടി​ക്കു വ​ള​ർ​ച്ച​യി​ല്ലെ​ന്നും ത​ല​യോ​ട്ടി​യി​ല്ലാ​തെ ജ​നി​ക്കു​ന്ന ശി​ശു​വി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത് അ​മ്മ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ര​ത​ര​മാ​യ വി​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും ഏ​ഴം​ഗ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വിധി ജീവന്‍റെ മേലുള്ള കടന്നു കയറ്റമാ ണെന്നും അംഗീകരിക്കാനാവില്ലെന്നും വിവിധ ക്രൈസ്തവ സംഘടനകൾ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.