500 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി തയ്യൽക്കാരൻ
Monday, January 16, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: 500 പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി ഡ​ൽ​ഹി പോ​ലീ​സി​നോ​ട് ത​യ്യ​ൽ​ക്കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സു​നി​ൽ ര​സ്തോ​ഗി(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ൾ 12 വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ഞൂ​റു പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.2,500 പെ​ണ്‍കു​ട്ടി​ക​ളെ ഇ​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന പെ​ണ്‍കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ​കൂ​ടു​ത​ലും ല​ക്ഷ്യം വ​ച്ചി​രു​ന്ന​ത്. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച ശേ​ഷ​മാ​ണ് പ​ല​പ്പോ​ഴും ഇ​യാ​ൾ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്ന​ത്.


2004ൽ ​മ​യൂ​ർ വി​ഹാ​റി​ൽ അ​യ​ൽ​വാ​സി​യാ​യ പെ​ണ്‍കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ ആ​ദ്യ​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം അ​വി​ടെ നി​ന്നു നാ​ടു​വി​ട്ടു.

കൂ​ടു​ത​ൽ സം​ഭ​വ​ങ്ങ​ളി​ലും പെ​ണ്‍കു​ട്ടി​ക​ളോ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ളി​പ്പെ​ടു​ത്ത​ലി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രേ ആ​റു കേ​സു​ക​ൾ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2006 ൽ ​ഇ​യാ​ൾ രു​ദ്രാ​പു​രി​ൽ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. 1990ൽ ​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് സു​നി​ൽ ര​സ്തോ​ഗി ഡ​ൽ​ഹി​യി​ലെ​
ത്തി​യ​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.