ഫാ. ടോം: കേന്ദ്രം മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
ഫാ. ടോം: കേന്ദ്രം മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
Thursday, January 12, 2017 3:32 PM IST
ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽനി​ന്നു ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ സ​ലേ​ഷ്യ​ൻ വൈ​ദി​ക​ൻ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മൂ​ന്നം​ഗ മോ​ണി​റ്റ​റിം​ഗ് സ​മി​തി​യെ നി​യ​മി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി അ​മ​ർ സി​ൻ​ഹ അ​ധ്യ​ക്ഷ​നും ര​ണ്ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ അംഗ ങ്ങളുമായാണ് സ​മി​തി​.

യെ​മ​നി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന ഗ്രൂ​പ്പു​മാ​യി ബ​ന്ധ​മു​ള്ള സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു അ​മ​ർ സി​ൻ​ഹ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം എ​ൻ​ഡി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​സി. തോ​മ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം അ​മ​ർ സി​ൻ​ഹ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ത​ന്‍റെ ആ​രോ​ഗ്യം ക്ഷ​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഫാ. ​ടോ​മി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന വീ​ഡി​യോ സ​ന്ദേ​ശം യ​ഥാ​ർ​ഥ​മാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​ത് ആ​രാ​ണെ​ടു​ത്ത​തെ​ന്നോ എ​പ്പോ​ൾ എ​ടു​ത്ത​താ​ണെ​ന്നോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

യെ​മ​നി​ലെ ഏ​ദ​നി​ലെ വൃ​ദ്ധ​സ​ദ​നം ആ​ക്ര​മി​ച്ച ഭീ​ക​ര​ർ 2016 മാ​ർ​ച്ച് നാ​ലി​നാ​ണ് ഫാ. ​ടോ​മി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഇ​ദ്ദേ​ഹം ഭീ​ക​ര​രു​ടെ ത​ട​വി​ലാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​വും ആ​രാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്നും വ്യ​ക്ത​ത വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.