പനീർശെൽവം മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
പനീർശെൽവം മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
Friday, December 9, 2016 2:57 PM IST
ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞദിവസം അധികാരമേറ്റ ഒ. പനീർ ശെൽവം മന്ത്രിസഭയുടെ ആദ്യയോഗം ഇന്നു ചേരും. രാവിലെ 11.30നു തുടങ്ങുന്ന യോഗം, മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചുപിരിയുമെന്നാണു സൂചന. മുഖ്യമന്ത്രി ഒ. പനീർ ശെൽവത്തിന്റെ അധ്യക്ഷതയിൽ ഇന്നു മന്ത്രിസഭാ യോഗം ചേരുമെന്ന് എഐഎഡിഎംകെ ട്വിറ്ററിൽ അറിയിച്ചു. അസുഖബാധിതയായി ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്നതിനാൽ നാളുകളായി സർക്കാർ നിശ്ചലമാണെന്നു നേരത്തേ പ്രതിപക്ഷം ആരോപിച്ചിരുന്നു.


അതിനിടെ, മുഖ്യമന്ത്രി പനീർ ശെൽവം ഇന്നലെ പൊയസ്ഗാർഡനിലെത്തി, ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെയുടെ പുതിയ അധികാരകേന്ദ്രവുമായ ശശികലയുമായി സുദീർഘ ചർച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.