പഞ്ചാബിൽ വാഹനാപകടം: 13 അധ്യാപകരടക്കം 14 പേർ മരിച്ചു
Friday, December 9, 2016 2:56 PM IST
ഫസികാ: പഞ്ചാബിൽ മൂടൽമഞ്ഞിനെത്തുടർന്നുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിച്ചു. മരിച്ചവരിൽ 13 പേർ അധ്യാപകരാണ്. ഫസികാ–ജലാലാബാദ് റോഡിൽ ചാന്ദ്്മേരി ടോൾ പ്ലാസയ്ക്കു സമീപമാണ് അപകടമുണ്ടായത്. അധ്യാപകർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഉത്തരേന്ത്യയിൽ മൂടൽമഞ്ഞിനെത്തുടർന്നു വാഹനാപകടങ്ങൾ പതിവായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.