മുത്തലാഖ് ഭരണഘടനാ വിരുദ്ധം: അലാഹാബാദ് ഹൈക്കോടതി
മുത്തലാഖ് ഭരണഘടനാ വിരുദ്ധം: അലാഹാബാദ് ഹൈക്കോടതി
Thursday, December 8, 2016 3:33 PM IST
അലാഹാബാദ്: മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധവും മുസ്ലിം സ്ത്രീകളുടെ മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്നു അലാഹാബാദ് ഹൈക്കോടതി. മുത്തലാഖ് ക്രൂരവും അന്തസ് താഴ്ത്തുന്നതുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മുസ്ലിം വ്യക്തിനിയമ ബോർഡുകൾ ഭരണഘടനയ്ക്കു മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു. മുസ്ലിം വനിതാ സംഘടനകൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണു കോടതിയുടെ സുപ്രധാന വിധി. മുത്തലാഖിന്റെ സാധുത പരിശോധിക്കാൻ കോടതിക്ക് അവകാശമില്ലെന്നും പരിഷ്കാരങ്ങളുടെ പേരിൽ വ്യക്‌തിനിയമം മാറ്റിയെഴുതാൻ കഴിയില്ലെന്നുമുള്ള വ്യക്തിനിയമ ബോർഡിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. മുസ്ലിം വ്യക്തി നിയമബോർഡിനെതിരേ ശക്തമായ നിലപാടാണ് കേന്ദ്രസർക്കാരും കോടതിയിൽ സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.