മൂന്നു ഭീകരരെ സൈന്യം വധിച്ചു
മൂന്നു ഭീകരരെ സൈന്യം വധിച്ചു
Thursday, December 8, 2016 3:06 PM IST
ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡർ അബു ദുജാന അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സ്‌ഥിരീകരിക്കാത്ത വിവരം. ഭീകരരുമായി ഏറ്റുമുട്ടലിനെത്തുടർന്ന് പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിക്കുകയും റോഡ്, ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. കൂടുതൽ ഭീകരർ നുഴഞ്ഞുകയറിയെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലാണിത്. കൂടാതെ, ഹസൻപോര, ബിജ്ബേഹര എന്നിവിടങ്ങളിൽ സൈന്യം തെരച്ചിൽ നടത്തുന്നുമുണ്ട്. ഏറ്റുമുട്ടലിൽ മരിച്ചുവെന്നു സംശയിക്കുന്ന അബു ജുദാന മൂന്നു തവണ പോലീസിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടയാളാണ്.


പുൽവാമയിൽ ഭീകരർ ബാങ്ക് കൊള്ളയടിച്ചു. നോട്ട് റദ്ദാക്കലിനുശേഷം രണ്ടാംതവണയാണ് ഭീകരർ ബാങ്ക് കൊള്ളയടിക്കുന്നത്. നേരത്തേ നവംബർ 21നു ഭീകരർ ബാങ്ക് കൊള്ളയടിച്ചിരുന്നു. മുഖംമൂടി ധരിച്ചെത്തിയ ഭീകരർ ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ആറു റൗണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് കൊള്ളനടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.