ശശി തരൂരിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം
ശശി തരൂരിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം
Wednesday, December 7, 2016 3:10 PM IST
ന്യൂഡൽഹി: തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മോഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി കണ്ണട അടക്കമുള്ള നിരവധി വിലപിടിപ്പുള്ളതും പുരാതനവുമായ സാധനങ്ങൾ മോഷ്‌ടിക്കപ്പെട്ടു.

എംപിമാരുടെ വസതികൾ സ്‌ഥിതിചെയ്യുന്ന ലോധി റോഡിലുള്ള ബംഗ്ലാവിൽ കഴിഞ്ഞ മാസം 29നാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. സ്വച്ഛ് ഭാരത് കാമ്പയിനിൽ ഭാഗമായതിനു പ്രധാനമന്ത്രി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി കണ്ണട, 12 ഗണേശ വിഗ്രഹങ്ങൾ, 10 ഹനുമാൻ വിഗ്രഹങ്ങൾ, പുരാതന നടരാജ വിഗ്രഹം തുടങ്ങിയവയും ഓഫീസിലുണ്ടായിരുന്ന പെൻഡ്രൈവുകൾ, ഇന്റർനെറ്റ് ഡോങ്കിൾ തുടങ്ങിയവയും നഷ്‌ടപ്പെട്ടിട്ടുണ്ട്.


തന്റെ വസതിക്കു സമീപം പട്രോളിംഗ് ശക്‌തമാക്കണമെന്ന് ശശി തരൂർ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മോഷണം നടന്നത്. പോലീസ് അന്വേഷണത്തിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.