സാങ്കേതിക തകരാർ: രാഷ്ട്രപതിയുടെ വിമാനം തിരിച്ചിറക്കി
Tuesday, December 6, 2016 3:10 PM IST
ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുമായി പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. ചെന്നൈയിലേക്കു പുറപ്പെട്ട പ്രത്യേക എയർഫോഴ്സ് വിമാനമാണു സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കിയത്. ആകാശത്തുവച്ചു തന്നെ തകരാർ വ്യക്‌തമായതിനെത്തുടർന്ന് ഉടൻതന്നെ തിരിച്ചു പറക്കുകയായിരുന്നു. തകരാർ പരിഹരിച്ച ശേഷമാണ് വിമാനം രാഷ്ട്രപതിയുമായി ചെന്നൈയിലേക്ക് പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.