അന്ത്യയാത്ര പ്രിയപ്പെട്ട പച്ചസാരിയുടുത്ത്
അന്ത്യയാത്ര പ്രിയപ്പെട്ട പച്ചസാരിയുടുത്ത്
Tuesday, December 6, 2016 2:58 PM IST
ചെന്നൈ: സാരിയും ചെരിപ്പും ആഭരണങ്ങളും ജയലളിതയ്ക്ക് എന്നും പ്രിയപ്പെട്ടവയായിരുന്നു. സാരിയിൽ ഏറ്റവും പ്രിയപ്പെട്ടത് പച്ചയും. ഏറ്റവും പ്രിയപ്പെട്ട പച്ച സാരി അണിഞ്ഞായിരുന്നു ജയയുടെ അന്ത്യയാത്ര. ചുവപ്പ് ബോർഡറുള്ള പച്ചസാരിയണിയിച്ചായിരുന്നു ജയയുടെ ഭൗതികശരീരം രാജാജി ഹാളിൽ പൊതുദർശനത്തിനുവച്ചത്.

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റ മേയ് 23നും ജയ പച്ചസാരിയിലായിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ അറസ്റ്റിലായി ജയിൽവാസത്തിനുശേഷം മുഖ്യമന്ത്രിയായി തിരിച്ച് അധികാരത്തിലേറിയപ്പോഴും നിറത്തിൽ മാറ്റമില്ലായിരുന്നു. പേനയും മോതിരത്തിലെ കല്ലും എല്ലാം പച്ചമയമായിരുന്നു.


വിലാപയാത്രാ വാഹനം അലങ്കരിക്കാൻ രണ്ട് ടൺ പൂക്കൾ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ശവമഞ്ചവുംപേറി വിലാപയാത്രയ്ക്കുള്ള സൈനിക വാഹനം അലങ്കരിക്കാൻ ഉപയോഗിച്ചത് രണ്ട് ടൺ പൂക്കൾ. നാൽപ്പത് ആളുകൾ പത്ത് മണിക്കൂർകൊണ്ടാണു വാഹനം അലങ്കരിച്ചത്.

പടുകൂറ്റൻ മാലയുണ്ടാക്കാനാണു പൂക്കളിൽ ഏറിയ പങ്കും ഉപയോഗിച്ചത്. റോസ്, വൈറ്റ് മാരിഗോൾഡ് തുടങ്ങിയ പൂക്കളാണ് അലങ്കാരത്തിനായി കൂടുതൽ ഉപയോഗിച്ചത്. ഡെയ്സി, അസ്പരാഗസ്, സീബ്രാ പ്ലാന്റ് തുടങ്ങിയവയും ഉപയോഗിച്ചു. ബംഗളൂരുവിൽനിന്നും മറ്റുമാണു പൂക്കൾ എത്തിച്ചത്. ചൊവ്വാഴ്ച വെളുപ്പിനു മൂന്നു മണിമുതൽ പൂമാലയുണ്ടാക്കാൻ ആരംഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.