നോട്ട് നിരോധനം: 130 കോടി രൂപയുടെ പണവും സ്വർണവും പിടിച്ചെടുത്തു
നോട്ട് നിരോധനം: 130 കോടി രൂപയുടെ പണവും സ്വർണവും പിടിച്ചെടുത്തു
Tuesday, December 6, 2016 2:58 PM IST
ന്യൂഡൽഹി: നോട്ട് നിരോധനത്തിനു ശേഷം ഒരു മാസത്തിനിടെ 130 കോടി രൂപയുടെ പണവും സ്വർണവും കണ്ടുകെട്ടിയതായി ആദായനികുതിവകുപ്പ്.

ഇതിനു പുറമേ 2,000 കോടിരൂപയുടെ കള്ളപ്പണം കണ്ടെത്തുകയുമുണ്ടായി. 30 കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും അന്വേഷണത്തിനായി കൈമാറി. നോട്ട് റദ്ദാക്കൽ പ്രഖ്യാപിച്ച നവംബർ എട്ടിനു ശേഷം 400 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ആദായ നികുതിവകുപ്പ് വ്യക്‌തമാക്കി.


പിടിച്ചെടുത്ത നോട്ടുകളുടെ മൂല്യം ഇതിലും കൂടുതൽ വരുമെങ്കിലും അന്വേഷണം പൂർത്തിയായാൽ മാത്രമേ അതു കള്ളപ്പണമാണോയെന്നു പറയാൻ കഴിയൂ.

നിരവധിക്കേസുകളിൽ എതിർ കക്ഷികൾക്കു പണത്തിന്റെ ഉറവിടം ഹാജരാക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ ഉറവിടം വെളിപ്പെടുത്തുന്ന കേസുകളിൽ പണം മടക്കി നൽകേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.