രാകേഷ് അസ്താനയെ സിബിഐ മേധാവിയായി നിയമിച്ചതിനെതിരേ ഹർജി
രാകേഷ് അസ്താനയെ സിബിഐ മേധാവിയായി നിയമിച്ചതിനെതിരേ ഹർജി
Tuesday, December 6, 2016 2:58 PM IST
ന്യൂഡൽഹി: സിബിഐ മേധാവിയായി ഗുജറാത്ത് കേഡർ ഐപിഎസ് ഓഫീസർ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരേ സുപ്രീംകോടതിയിൽ ഹർജി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നു ചൂണ്ടിക്കാട്ടി കോമൺ കോസ് എന്ന സർക്കാരിതര സംഘടനയാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.

രാകേഷ് അസ്താനയെ നിയമിക്കുന്നതിനായി സാധ്യതാ പട്ടികയിലുണ്ടായിരുന്ന സ്പെഷൽ ഡയറക്ടർ ആർ.കെ. ദത്തയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കു സ്‌ഥലം മാറ്റിയതായി ഹർജിക്കാർ ആരോപിക്കുന്നു.

2013ൽ പാസാക്കിയ ലോക്പാൽ ലോകായുക്‌ത നിയമപ്രകാരം സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള സമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷനും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അംഗവുമായിരിക്കണമെന്നു വ്യവസ്‌ഥ ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവോ ലോക്സഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാവോ പങ്കെടുക്കാത്ത സമിതിയാണ് നിയമനം നടത്തിയതെന്നും ഹർജിയിൽ പറയുന്നു. നിയമന മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിയമനം റദ്ദാക്കണമെന്നും അഭിഭാഷകനായ പ്രണവ് സച്ച്ദേവ മുഖേനെ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.