സർതാജ് അസീസിനെ വിലക്കിയിട്ടില്ലെന്ന് സർക്കാർ
സർതാജ് അസീസിനെ വിലക്കിയിട്ടില്ലെന്ന് സർക്കാർ
Monday, December 5, 2016 2:55 PM IST
അമൃത്സർ: പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ ഉപദേഷ്‌ടാവ് സർതാജ് അസീസിനു മാധ്യമവിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നു സർക്കാർ. ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ സർതാജ് അസീസിന്റെ ആരോപണങ്ങളെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. ഇന്ത്യ വിദേശ പ്രതിനിധികളോട് വളരെ മാന്യമായി ഇടപെടുന്ന രാജ്യമാണെന്നും എല്ലാ അതിഥികളോടും ഇന്ത്യയുടെ സമീപനം ഒരു പോലെയാണെന്നും കേന്ദ്രസർക്കാർ വ്യക്‌തമാക്കി.

നേരത്തെ തനിക്കു സഞ്ചാരസ്വാതന്ത്ര്യമില്ലെന്നും മാധ്യമവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർതാജ് അസീസ് ആരോപിച്ചിരുന്നു. അതിർത്തിയിലെ സംഘർഷങ്ങളുടെയും തീവ്രവാദ ഭീഷണിയുടെയും പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നല്ലാതെ മറ്റൊരുതരത്തിലുമുള്ള വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ അറിയിച്ചു. നേരത്തെതന്നെ സുവർണ ക്ഷേത്രം സന്ദർശിക്കാൻ അനുവദിച്ചില്ലെന്നും ഹോട്ടലിൽ മാധ്യമങ്ങളെ കാണാൻ അവസരമൊരുക്കിയില്ലെന്നും അസീസ് ആരോപിച്ചിരുന്നു. പാക്കിസ്‌ഥാനിൽനിന്നുള്ള മാധ്യമപ്രവർത്തകരോടു പോലും സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും അസീസ് കുറ്റപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.