അബദ്ധത്തിൽ വെടി പൊട്ടി കോൺസ്റ്റബിൾ കൊല്ലപ്പെട്ടു
Sunday, December 4, 2016 11:54 AM IST
ശ്രീനഗർ: സൗത്ത് കാഷ്മീരിലെ ഷോപിയൻ ജില്ലയിൽ അബദ്ധത്തിൽ വെടിയുതിർന്ന് ഇന്തോ–ടിബറ്റൻ ബോർഡർ സേനയിലെ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.

ബാരക്കിൽനിന്നു വെടിയൊച്ച കേട്ടതിനെത്തുടർന്നു പരിഭ്രാന്തരായ സൈനികർ നടത്തിയെ തെരച്ചിലിലാണ് ഐടിബിപി ജവാനായ ശ്യാം യാദവിനെ രക്‌തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.