സർതാജ് അസീസ് എത്തി; സുഷമയ്ക്ക് ആശംസ നേർന്നു
Saturday, December 3, 2016 2:07 PM IST
അമൃത്സർ: ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ പാക്കിസ്‌ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവ് സർതാജ് അസീസ് ഒരുദിവസം മുമ്പേ എത്തി. ഇന്നു വരുമെന്നായിരുന്നു മുൻ തീരുമാനം. എത്തും മുമ്പ്, ചികിത്സയിൽ കഴിയുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ആശംസ നേർന്നു ബൊക്കെ കൊടുത്തയച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനാതിഥികൾക്കുള്ള അത്താഴവിരുന്നിൽ അസീസ് സംബന്ധിച്ചു. എന്നാൽ, പ്രധാനമന്ത്രിയും അസീസുമായി ചർച്ച നടന്നില്ല. ഇന്നും ചർച്ചയ്ക്കു സാധ്യത ഇല്ലെന്നാണ് ഇന്ത്യൻ ഉദ്യോഗസ്‌ഥർ നൽകുന്ന സൂചന. 14 രാജ്യങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.