പത്താൻകോട്ടിൽ നുഴഞ്ഞു കയറാൻ ശ്രമം: ഭീകരനെ വധിച്ചു
Saturday, December 3, 2016 2:07 PM IST
പത്താൻകോട്: പഞ്ചാബിലെ പത്താൻകോട് സൈനിക കേന്ദ്രത്തിനു സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് വധിച്ചു. ബാമിയാൽ മേഖലയിൽ കഴിഞ്ഞ രാത്രി തുടങ്ങിയ തിരച്ചിലിനിടെയാണു സൈന്യം ഭീകരനെ വധിച്ചത്. കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന സൂചനയെത്തുടർന്നു പത്താൻകോട്ടിൽ സൈന്യം തിരച്ചിൽ ശക്‌തമാക്കി. കാഷ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.