നഗ്രോത സൈനികകേന്ദ്രത്തിൽ തെരച്ചിൽ തുടരുന്നു
നഗ്രോത സൈനികകേന്ദ്രത്തിൽ തെരച്ചിൽ തുടരുന്നു
Thursday, December 1, 2016 2:57 PM IST
ജമ്മു: ഭീകരാക്രമണത്തെത്തുടർന്നു ജമ്മു കാഷ്മീരിലെ നഗ്രോത സൈനിക ക്യാമ്പിൽ തെരച്ചിൽ തുടരുന്നു. സൈനികകേന്ദ്രത്തിലെ പ്രധാനപ്പെട്ട രണ്ടു കെട്ടിട സമുച്ചയങ്ങളിൽ ഇന്നലെയും തെരച്ചിൽ നടത്തി. തീവ്രവാദികൾ പ്രദേശത്ത് അവശേഷിക്കുന്നില്ല എന്നുറപ്പാക്കുന്നതിനൊപ്പം പൊട്ടാത്ത മൈനുകൾ ഉൾപ്പെടെ സ്ഫോടകവസ്തുക്കൾ നീക്കംചെയ്യുകയുമാണു ലക്ഷ്യം.

ആക്രമണത്തിനുശേഷം പുറത്തുനിന്നുള്ള ഒരാളെപ്പോലും കെട്ടിടസമുച്ചയത്തിലേക്കു കടത്തിയിട്ടില്ല. ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധർ കെട്ടിടസമുച്ചയത്തിലെ മുഴുവൻഭാഗങ്ങളും പരിശോധിക്കുന്നുണ്ട്. ഭീകരരുടെ കൈവശമുണ്ടായിരുന്ന മൈനുകൾ പലയിടത്തുനിന്നും കണ്ടെടുത്തുവെന്നും അധികൃതർ അറിയിച്ചു.


പ്രദേശത്തെ ശുചീകരണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെയാണു പോലീസ് വേഷത്തിൽ കടന്നുകയറിയ മൂന്നു ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് ഓഫീസർമാരുൾപ്പെടെ ഏഴ് സൈനികർ വീരമൃത്യു വരിച്ചു. കനത്ത പോരാട്ടത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.