ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്
ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്
Thursday, December 1, 2016 2:57 PM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച തർക്ക വിഷയങ്ങളിൽ ധാരണതേടി ജിഎസ്ടി കൗൺസിൽ ഇന്നു സമ്മേളിക്കും. സംസ്‌ഥാന ധനമന്ത്രിമാർ അംഗങ്ങളും കേന്ദ്ര ധനമന്ത്രി ചെയർമാനുമായ സമിതിയിൽ യോജിപ്പിനു സാധ്യത കുറവാണ്. കറൻസി പിൻവലിക്കലിനുശേഷം കലുഷമായ രാഷ്ട്രീയ അന്തരീക്ഷമാണു തടസം. പശ്ചിമബംഗാളും കേരളവും ജിഎസ്ടി കാര്യത്തിൽ ഉറച്ച എതിർപ്പോടെയാണ്. സമവായത്തിനുപകരം 75 ശതമാനം വോട്ടിൽ തീരുമാനമെടുക്കാമെന്നാണു കൗൺസിലിന്റെ വ്യവസ്‌ഥ. അങ്ങനെ തീരുമാനിക്കാൻ കേന്ദ്രം മുതിരുമോ എന്നു വ്യക്‌തമല്ല. ഒന്നരക്കോടിരൂപ വരെ വിറ്റുവരവുള്ള സേവനദാതാക്കളുടെ മേൽ സംസ്‌ഥാനങ്ങൾക്ക് അധികാരം നല്കാത്തതടക്കം പല കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്.


അടുത്ത ഏപ്രിലിൽ ജിഎസ്ടി നടപ്പാക്കണമെങ്കിൽ 16–ന് അവസാനിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ പാസാക്കേണ്ടതുണ്ട്. അതിനു യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.