അലർജി: കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അലർജി: കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thursday, December 1, 2016 2:57 PM IST
ചെന്നൈ: മരുന്ന് അലർജിയെത്തുടർന്ന് ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ (93) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് അസ്വസ്‌ഥതയെത്തുടർന്ന് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണു ഡിഎംകെ വൃത്തങ്ങൾ നല്കുന്ന സൂചന.

അലർജിയെത്തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്ന കരുണാനിധിയെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

മരുന്നിൽനിന്നുള്ള അലർജിയെത്തുടർന്ന് കരുണാനിധിക്കു ഡോക്ടർമാർ വിശ്രമം അനുവദിച്ചതായി ഒക്ടോബർ 25നു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഡിഎംകെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.