ജയ്റ്റ്ലിയും ശരദ് യാദവും നേർക്കുനേർ
ജയ്റ്റ്ലിയും ശരദ് യാദവും നേർക്കുനേർ
Wednesday, November 30, 2016 2:53 PM IST
ന്യൂഡൽഹി: രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ജെഡിയു നേതാവും മുതിർന്ന എംപിയുമായ ശരദ് യാദവും തമ്മിൽ വാക്കേറ്റം. നോട്ട് വിഷയത്തിൽ പ്രതിപക്ഷം ബഹളമുയർത്തുന്നതിനിടെയാണ് സംഭവം. നഗ്രോതയിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് സഭയിൽ ആദരാഞ്ജലിയർപ്പിക്കാത്തത് അനുചിതമാണെന്ന് ശരദ് യാദവ് ചൂണ്ടിക്കാട്ടി. അതോടൊപ്പം പണത്തിനായി ക്യൂ നിൽക്കവേ മരിച്ചവർക്കും ആദരാഞ്ജലി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് നിരോധനം കൊണ്ട് ജനങ്ങൾ ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ജെഡിയു നേതാവ് ചൂണ്ടിക്കാട്ടി.

ഉടനെ തന്നെ ജയ്റ്റ്ലി നോട്ട് വിഷയം ആദ്യം ശരദ് യാദവിന്റെ പാർട്ടിയിൽ പോയി ചർച്ച ചെയ്യണമെന്നു പറഞ്ഞു. നോട്ട് വിഷയത്തിൽ സർക്കാരിനോട് മൃദുസമീപനമാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയുവും സ്വീകരിച്ചിരിക്കുന്നത്. ഇതോടെ രൂഷം പൂണ്ട ശരദ് യാദവ് തങ്ങൾ നോട്ട് നിരോധനത്തിനെതിരല്ല, മറിച്ച് അതു നടപ്പാക്കിയപ്പോൾ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. തുടർന്ന് നിങ്ങളുടെ പ്രധാനമന്ത്രി നിങ്ങളോടൊപ്പമുണ്ടോ എന്നായിരുന്നു ജയ്റ്റ്ലിയോട് ശരദ് യാദവിന്റെ ചോദ്യം. നിങ്ങൾ പറയുന്നത് വല്ലതും പ്രധാനമന്ത്രി കേൾക്കുന്നുണ്ടോയെന്നും അദ്ദേഹം ധനമന്ത്രിയോട് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.